പെയ്തു തീർന്നത്
തൂവെള്ള ആകാശം ചേർത്തുതുന്നിയ പുത്തനുടുപ്പിൽ ഇന്നലെയെപ്പോഴോ ഒരുപിടി മഞ്ചാടിക്കുരു വന്നു വീണു. ഉള്ള് കനച്ചതുകൊണ്ടോ ... അറിയില്ല മഞ്ചാടിയെല്ലാം കറുത്തിരുന്നു. വന്നു വീണതോ , വാരിയെറിഞ്ഞതോ ... അറിയില്ല, പുത്തനുടുപ്പാകെ പുള്ളിപ്പറ്റി. കരിഞ്ഞു ചുവന്ന പുള്ളികൾ ...