ദലന

അകം വെന്തുകത്തി

മുഖം കാട്ടിച്ചിരിച്ചു.  

മുഖമുരുകിയപ്പോൾ 

ചിരി കൊട്ടിയടച്ചു.


എല്ലുകത്തി മജ്ജ മണത്തപ്പോൾ 

തലച്ചോറു  പൊട്ടിച്ചിരിച്ചു.

ഒരു കനലത് കത്താതെ നിന്നപ്പോൾ 

തലയോട്ടി തല്ലി തകർത്തു. 


പെരുവിരൽ ഞൊട്ടി തകർത്തു-

പിന്നെയാ ധമനികൾ വെട്ടിക്കിഴിച്ചു.

ഉടൽകീറി ആത്മാവുവെട്ടിവിറ്റെങ്കിലും 

ഓർമ്മകൾ കുത്തിപ്പറിച്ചു.




Comments

Popular posts from this blog

പെയ്തു തീർന്നത്

ലാമോട്രൈജിൻ