Posts

Showing posts from August, 2022

ആകാശം തേടി

Image
  ആകാശം നോക്കിയിരിക്കാൻ എനിക്കിഷ്ടമാണ്. കുറച്ച് മോശമാകുമ്പോൾ ഞാൻ അങ്ങനെ ചെയ്യാറുണ്ട്. ചിലപ്പോൾ മണിക്കൂറുകളോളം.എന്നാൽ പലപ്പോഴും എനിക്ക് നോക്കുമ്പോൾ ആകാശങ്ങൾ കാണാൻ പറ്റാറില്ല. മേഘങ്ങളില്ലാതെ വെറുമൊരു വെള്ള മാത്രം ഞാൻ കാണും. അനന്ത നീല വിശാല സാഗരമായി ഇങ്ങനെ പരന്നു കിടക്കുമ്പോൾ ഇടയ്ക്കെവിടെയോ അതൊരുപക്ഷെ ആകാശമാവാൻസ്വയം മറന്നിരിക്കണം. എല്ലാ മനുഷ്യർക്കും ഓരോ ആകാശങ്ങൾ ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലർക്ക് തെളിഞ്ഞത്, ചിലർക്ക് ചുവന്നത്, ചിലർക്ക് കൊളു കെട്ടിയത്, ചിലർക്ക് ചെമ്പൻ നിറമുള്ളത് അങ്ങനെയങ്ങനെ .എന്നാൽ ചിലരുടെ ആകാശങ്ങളിൽ ചില മേഘങ്ങൾ ഇങ്ങനെ നീണ്ടു കിടക്കും പെയ്തു തീരാതെ.... ഞാൻ ഈയിടെയായി അത്തരം ചില ആകാശങ്ങൾ തേടി നടക്കുകയാണ്. ട്രെയിനിലെ ചിരിക്കുന്ന പാട്ടുകാരി മേഘയിലും കടല വിൽക്കുന്ന ഷുക്കുറിക്കയിലും സഹ യാത്രികൻ അനുവിലും ഞാൻ അത്തരം ചില ആകാശങ്ങൾ കണ്ടു.ചിലരിൽ അത് പെയ്തു തുടങ്ങാഞ്ഞിട്ടാണ് എന്നാൽ മറ്റൊരാളിൽ അത് പെയ്തു തൊരാഞ്ഞിട്ടാണ്. ചില ആകാശങ്ങൾ അങ്ങനെയാണ് അതിങ്ങനെ നീണ്ടു നീണ്ടു കിടക്കും. വെളിച്ചം മാത്രം തന്ന്,  മേലൊക്കെ വിണ്ടുകീറി, എല്ലാത്തിനും സാക്ഷിയായി  അങ്ങനെയങ...