Posts

പെയ്തു തീർന്നത്

Image
തൂവെള്ള ആകാശം ചേർത്തുതുന്നിയ പുത്തനുടുപ്പിൽ  ഇന്നലെയെപ്പോഴോ ഒരുപിടി  മഞ്ചാടിക്കുരു വന്നു വീണു.  ഉള്ള് കനച്ചതുകൊണ്ടോ ... അറിയില്ല  മഞ്ചാടിയെല്ലാം കറുത്തിരുന്നു.  വന്നു വീണതോ , വാരിയെറിഞ്ഞതോ ... അറിയില്ല, പുത്തനുടുപ്പാകെ പുള്ളിപ്പറ്റി.  കരിഞ്ഞു ചുവന്ന പുള്ളികൾ ...  

ദലന

Image
അകം വെന്തുകത്തി മുഖം കാട്ടിച്ചിരിച്ചു.   മുഖമുരുകിയപ്പോൾ  ചിരി കൊട്ടിയടച്ചു. എല്ലുകത്തി മജ്ജ മണത്തപ്പോൾ  തലച്ചോറു  പൊട്ടിച്ചിരിച്ചു. ഒരു കനലത് കത്താതെ നിന്നപ്പോൾ  തലയോട്ടി തല്ലി തകർത്തു.  പെരുവിരൽ ഞൊട്ടി തകർത്തു- പിന്നെയാ ധമനികൾ വെട്ടിക്കിഴിച്ചു. ഉടൽകീറി ആത്മാവുവെട്ടിവിറ്റെങ്കിലും  ഓർമ്മകൾ കുത്തിപ്പറിച്ചു.

നിഴലുടൽ തേടുന്നത്

Image
നാളെറെയായി ഞാൻ നിഴലിലേക്കുള്ള ദൂരമളക്കുന്നു. വെളിച്ചമറ്റത്തിനാലാകുമിപ്പോൾ  നിഴൽപോലും എന്നിൽനിന്നകന്നിരിക്കുന്നു. സ്വന്തമായി നിഴൾരൂപമില്ലാത്ത ഞാൻ മറ്റൊരു നിഴലുടൽ തേടി നടന്നു. ചുവന്ന ചെമ്പനാകാശത്തിനു കീഴിൽ ഒരുപക്ഷെ എന്റെ നിഴൽ സ്വയമൊളിച്ചുകാണും. ഏറെ ദേശവും ഏറെ കാലവും.... ഏറെ നിറങ്ങളും ഏറെ ശബ്ദങ്ങളും.... നിഴലനകമുള്ളിടമെല്ലാം വെളിച്ചെമുള്ളിടങ്ങൾ. ഒടുവിൽ പണ്ടരക്കിട്ടടച്ച, ഓർമ്മകൾ  പുളിച്ചു നാറുന്നൊരു ചെമ്പുവീപ്പയിൽ- സ്വയം വെന്തുകത്തിയ ആത്മാവുരുകിയൊലിച്ച്, ചോരവറ്റിയ  എന്റെ നിഴലിന്റെ ചൂടിറങ്ങിച്ചുളിഞ്ഞ നീലദേഹം മുങ്ങി കിടന്നു വെളിച്ചം വാർന്നൊഴുകിയ തെളിഞ്ഞ പുലരികൾപോലുമെനിക്ക്  കരിനീല വിഷം തീണ്ടിയ ഇരുളനോർമ്മകളായി. മഷി വറ്റിയ നീല ഞരമ്പുകളിൽ കണ്ണുനീർ  നിലതെറ്റിയൊഴുകി. നൂറു സൂചിമുനകൾ ചേർത്തുതുന്നിയ മനസ്സിന്റെ   തളിരിതളുകൾ  പാടെ  കൊഴിഞ്ഞു വീണു. പിന്നെയെന്നോ   പകൽ തെന്നിമാറി രാവുവന്നെങ്കിലും എന്റെ കൺപീലികൾ നിഴൽത്തേടി നിന്നു. നിഴലിനൊരു വെളിച്ചമെത്തും വരെ.....

ലാമോട്രൈജിൻ

Image
  ഇരുണ്ട പകൽപാതയിലൂടെ  ഒറ്റയ്ക്കുള്ള സഞ്ചാരത്തിനിടയിലാണ്  ചിരിക്കാൻ മറന്ന ഒരാൾ എന്നെ ഒപ്പം കൂട്ടിയത്. കുറച്ചായി ഞാൻ അയാൾക്കൊപ്പമാണ് ,ഇനി കുറച്ചുകാലം അയാൾ എന്റെയൊപ്പമാണ്‌ . അയാളുടെ കെട്ടുപിണഞ്ഞ  വേരുകൾ എന്നിലാഴുന്നത്  ഞാനറിയുന്നു , എന്റെ ഉള്ളിലെ വെള്ളനിറമുള്ളതെല്ലാം വലിച്ചെടുത്തയാൾ കൂടുതൽ ശക്തനാകുന്നു.ജഡമായി ജീവിക്കുമ്പോഴും  ഒടുവിലെ ഓരോ കോശത്തിനുള്ളിലെയും  ജീവന്റെ ,സ്വബോധത്തിന്റെ ,കൂടുവിട്ടുപാറുന്ന മനസ്സിന്റെ ,ഓർമയുടെ  എല്ലാറ്റിന്റെയും ആത്മാവിനെ അയാൾ വലിച്ചെടുക്കുന്നു . വേരോടുന്നിടമൊക്കെയും ചുട്ട് തിന്നുന്ന , നിലയ്ക്കാത്ത വേരോട്ടമുള്ള,ദേഹത്താകമാനം മുളളുകളുള്ള ,കരിനീലതീണ്ടിയ പൂവുള്ള അയാൾ ...അയാൾ  എന്റെ കൈവിരലുകളിലൂടൊഴുകുന്നു , കണ്ണുകളിലൂടെ കരയുന്നു  , കാതുകളിൽ നിശബ്ദനായി കാതോർത്തിരിക്കുന്നു ..... വേരുകളോടിക്കാൻ മറ്റൊരു മൺശരീരത്തിനായി .

ആകാശം തേടി

Image
  ആകാശം നോക്കിയിരിക്കാൻ എനിക്കിഷ്ടമാണ്. കുറച്ച് മോശമാകുമ്പോൾ ഞാൻ അങ്ങനെ ചെയ്യാറുണ്ട്. ചിലപ്പോൾ മണിക്കൂറുകളോളം.എന്നാൽ പലപ്പോഴും എനിക്ക് നോക്കുമ്പോൾ ആകാശങ്ങൾ കാണാൻ പറ്റാറില്ല. മേഘങ്ങളില്ലാതെ വെറുമൊരു വെള്ള മാത്രം ഞാൻ കാണും. അനന്ത നീല വിശാല സാഗരമായി ഇങ്ങനെ പരന്നു കിടക്കുമ്പോൾ ഇടയ്ക്കെവിടെയോ അതൊരുപക്ഷെ ആകാശമാവാൻസ്വയം മറന്നിരിക്കണം. എല്ലാ മനുഷ്യർക്കും ഓരോ ആകാശങ്ങൾ ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലർക്ക് തെളിഞ്ഞത്, ചിലർക്ക് ചുവന്നത്, ചിലർക്ക് കൊളു കെട്ടിയത്, ചിലർക്ക് ചെമ്പൻ നിറമുള്ളത് അങ്ങനെയങ്ങനെ .എന്നാൽ ചിലരുടെ ആകാശങ്ങളിൽ ചില മേഘങ്ങൾ ഇങ്ങനെ നീണ്ടു കിടക്കും പെയ്തു തീരാതെ.... ഞാൻ ഈയിടെയായി അത്തരം ചില ആകാശങ്ങൾ തേടി നടക്കുകയാണ്. ട്രെയിനിലെ ചിരിക്കുന്ന പാട്ടുകാരി മേഘയിലും കടല വിൽക്കുന്ന ഷുക്കുറിക്കയിലും സഹ യാത്രികൻ അനുവിലും ഞാൻ അത്തരം ചില ആകാശങ്ങൾ കണ്ടു.ചിലരിൽ അത് പെയ്തു തുടങ്ങാഞ്ഞിട്ടാണ് എന്നാൽ മറ്റൊരാളിൽ അത് പെയ്തു തൊരാഞ്ഞിട്ടാണ്. ചില ആകാശങ്ങൾ അങ്ങനെയാണ് അതിങ്ങനെ നീണ്ടു നീണ്ടു കിടക്കും. വെളിച്ചം മാത്രം തന്ന്,  മേലൊക്കെ വിണ്ടുകീറി, എല്ലാത്തിനും സാക്ഷിയായി  അങ്ങനെയങ...

ചുവന്ന ഭൂതകാലത്തിലെ മഞ്ഞ വിഷാദം

Image
തിരക്കുപിടിച്ച മാൾട്ടി നഗരത്തിന്റെ ഹൃദയഭാഗത്തിനിടയിൽ നിന്ന്  കൊലുന്നനെയുള്ള ആ ശരീരം എങ്ങനെയോ എന്റെ കണ്ണിലുടക്കി, അത് സമീർ തന്നെയോ .എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.   അവൻ  ആകെ ശോഷിച്ചിരിക്കുന്നു  . ഇനിയും തീരാത്ത ഏതോ പ്രാരാബ്ധ പ്രവാഹം കൊണ്ടാവാം അവൻ ആകെ മാറിപോയത്.ആ  ചുവന്ന ഭൂതകാലം അവനെ ഇന്നും ജീവിപ്പിക്കുന്നു  . നാളേക്ക് കത്തിയമരാൻ ഒരൽപം മാംസം മാത്രം ആ ശരീരത്തിൽ അവശേഷിച്ചു . എന്തൊക്കെയുണ്ട് സമീർ എന്നെനിക്കും  സുഖം തന്നെയെന്ന് അവനും പറയണമെന്നുണ്ടായിരുന്നു പക്ഷെ  ആ ശബ്ദം കേൾക്കാൻ ആവാത്തിടത്തോളം അകലേക്ക് ഞങ്ങളുടെ ഹൃദയങ്ങൾ പണ്ടേക്കു പണ്ടേ തന്നെ അകന്നു പോയിരുന്നു . സ്ഫുരിക്കുന്ന ചിരിയോടെമാത്രം കണ്ടിരുന്ന സമീറിന്റെ മുഖമാകെ കറുത്തുനീലിച്ചിരുന്നു .അവന്റെ പുരികതിലാകെമാനം എന്തോ  ഭാരം തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു .ഇനിയെന്തെന്നറിയാത്ത എന്തോ ഒരുതരം വിഭ്രാന്തി സമീറിന്റെ കൈവിരലുകളിൽ നിന്ന് തുളുമ്പി വീഴാൻ  വെമ്പി നില്കുന്നത് ഞാൻ ശ്രദ്ധിച്ചു . ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന ചില നിഴലുകൾ ഇന്നും അവന്റെ ഉറക്കം കെടുത്തുന്നുണ്ടാവാം .  ഓർക്കാൻ...